Tuesday, June 13, 2023

STRUCTURE OF THE ATMOSPHERE

അന്തരീക്ഷ ഘടന

പഠന നേട്ടങ്ങൾ

  • അന്തരീക്ഷത്തിലെ വിവിധ പാളികൾ തിരിച്ചറിയാൻ കുട്ടികൾ പ്രാപ്തി നേടുന്നു.
  • അന്തരീക്ഷത്തിലെ വിവിധ പാളികളുടെ സവിശേഷതകൾ കുട്ടികൾ മനസിലാക്കുന്നു. 
  • വിവിധ അന്തരീക്ഷ പാളികളിൽ ഉൾപ്പെടുന്ന അന്തരീക്ഷ ഭാഗങ്ങളെക്കുറിച്ച് കുട്ടികൾ അറിവ് നേടുന്നു.

അന്തരീക്ഷഘടന

ഭൂമിയെ ആവരണം ചെയ്തിരിക്കുന്ന വായുവിന്റെ പുതപ്പാണ് അന്തരീക്ഷം. വിവിധ ഉയരങ്ങളിലെ താപത്തിനനുസരിച്ച് അന്തരീക്ഷത്തെ നാല് മണ്ഡലങ്ങളായി തിരിച്ചിരിക്കുന്നു. 

അന്തരീക്ഷ മണ്ഡലങ്ങൾ  
  • ട്രോപോസ്ഫിയർ
  • സ്ട്രാറ്റോസ്ഫിയർ
  • മിസോസ്ഫിയർ
  • തെർമോസ്ഫിയർ 
സംക്രമണ മേഖലകൾ 
  • ട്രോപോ പാസ്
  • സ്ട്രാറ്റോ പാസ്
  • മിസോ പാസ്





അന്തരീക്ഷഘടനയെക്കുറിച്ചുളള വീഡിയോ 




സംഗ്രഹം 
അന്തരീക്ഷത്തെ പ്രധാനമായും ട്രോപോസ്ഫിയർ സ്റ്റാറ്റോസ്ഫിയർ മിസോസ്ഫിയർ തെർമോസ്ഫിയർ എന്നിങ്ങനെ നാലായി തിരിച്ചിരിക്കുന്നു. ട്രോപോസ്ഫിയർ അന്തരീക്ഷത്തിലെ ഏറ്റവും താഴെയുള്ള അന്തരീക്ഷ മണ്ഡലവും തെർമോസ്ഫിയർ അന്തരീക്ഷത്തിലെ ഏറ്റവും മുകളിലുള്ള അന്തരീക്ഷ പാളിയാണ്.ഏറ്റവും താഴെ തട്ടിലുള്ളഅന്തരീക്ഷ മണ്ഡലമാണ് ട്രോപോസ്ഫിയർ.മഴ, മഞ്ഞ്, ഇടിമിന്നൽ എന്നീ അന്തരീക്ഷ പ്രതിഭാസങ്ങൾ കാണപ്പെടുന്നത് ട്രോപോസ്ഫിയറിലാണ്. അന്തരീക്ഷത്തിലെ രണ്ടാമത്തെ മണ്ഡലമായ സ്ട്രാറ്റോസ്ഫിയറിലാണ് ഓസോൺ പാളി കാണപ്പെടുന്നത്. ട്രോപോസ്ഫിയറിനെ യും ഫെയറിനെയും തമ്മിൽ വേർതിരിക്കുന്ന അന്തരീക്ഷ ഭാഗമാണ് ട്രോപോപ്പാസ്. അന്തരീക്ഷത്തിലെ ഏറ്റവും താപനില കുറഞ്ഞ മണ്ഡലമാണ് മിസോസ്ഫിയേർ. സ്ട്രാറ്റോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്ന അന്തരീക്ഷ ഭാഗമാണ് സ്ട്രാറ്റോ പാസ്. റേഡിയോ വികിരണങ്ങൾ കാണപ്പെടുന്നത് അന്തരീക്ഷത്തിലെ അവസാനത്തെ പാളിയായ തെർമോസ്ഫിയറിലാണ്. വിശ്വാസയും തെർമോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്ന അന്തരീക്ഷ ഭാഗമാണ് മിസോഫാസ്. അയണോസ്‌ഫിയർ എന്ന് പറയുന്ന പാളി തെർമോസ്റ്റ്ഫീയര്‍ ആദ്യഭാഗങ്ങളാണ്. തെർമോസ്ഫിയറിനു ശേഷമുള്ള അന്തരീക്ഷ ഭാഗത്തെ എക്സോസ്ഫിയർ എന്ന് പറയുന്നു.


എൻ്റെ യുട്യൂബ് ചാനൽ



അന്തരീക്ഷഘടനയെ സംബന്ധിക്കുന്ന PPT


താഴെ തന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തി നോക്കൂ...

No comments:

Post a Comment

CONTINENTAL DRIFT THEORY

 Continental Drift Theory Continental drift  describes one of the earliest ways  geologists  thought  continents  moved over time. Today, th...